ആനന്ത് മഹേന്ദ്ര, ചെയര്‍മാന്‍ മഹേന്ദ്ര ഗ്രൂപ്പ് (ഒക്ടോബര്‍ 24, 2018)
2018 ലെ സിയോള്‍ സമാധാന പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതിന് അങ്ങയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ സംരംഭകരുടെ ആഗോള ഖ്യാതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് അത് പ്രയോജനപ്പെടാനും ഇത് വഴിയൊരുക്കും. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലായാലും, അഴിമതിയെ നേരിടുന്നതിലായാലും, ശുചിത്വ ഭാരത ദൗത്യം പോലുള്ള സുപ്രധാന വിഷയങ്ങള്‍ ഏറ്റെടുക്കുന്നവയിലായാലും കരുത്തുറ്റ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എപ്പോഴും ഉള്‍പ്പെട്ടിരിക്കുകയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.