ആനന്ദ് ജി മഹീന്ദ്ര
'' പ്രധാനമന്ത്രി എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക പരീക്ഷണത്തിനാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെയും 'ജാം' വഴിയുള്ള ത്രൈ സംരംഭകത്വ ഡിജിറ്റല്‍വല്‍കരണത്തിന്റെയും അളവുകോല്‍ വച്ചു നോക്കിയാല്‍ അതറിയാം. 16 ദശലക്ഷം വ്യാജ റേഷന്‍ കാര്‍ഡുകളും 35 ദശലക്ഷം വ്യാജ എല്‍പിജി കണക്ഷനുകളും ഇല്ലാതാക്കിയത് ഉള്‍പ്പെടെയുള്ള വലിയ നയപരമായ 'വൃത്തിയാക്കല്‍'ശ്രമം ഉദാഹരണമാണ്. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചും പരിദേവനങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കുക വഴി അദ്ദേഹം പൊതു നയത്തെ ക്രിയാത്മകമായി ഭംഗപ്പെടുത്തുകയും ചെയ്തു.''