ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ
“ജിഡിപിയിലെ വളർച്ചയുടെ കാര്യത്തിൽ ലോകത്തിന്  നമ്മളോട് അസൂയയാണ്. നമ്മുടെ ഭാവിയിലുള്ള വിശ്വാസം നിമിത്തം  നിക്ഷേപത്തിനായി  ലോകം നമ്മളെ ഇഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ മുന്നിലുള്ള സുപ്രധാന ദൗത്യം ഈ വളർച്ച ഇപ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ ഒരു വിസ്ഫോടനത്തോടൊപ്പമാണെന്ന് ഉറപ്പാക്കുക എന്നതാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗവൺമെൻ്റ് അതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായി അംഗീകരിക്കുന്നു എന്നതിൻ്റെ ശക്തമായ തെളിവായിരുന്നു. യുവാക്കളെ തൊഴിൽ യോഗ്യരാക്കുന്നതിനുള്ള വൈദഗ്ധ്യവും തൊഴിൽ പോലെ പ്രധാനമാണ്.”