"ഇന്ത്യയിൽ ഹരിത വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ഉറപ്പാക്കുന്നതിന് ബജറ്റ് ഒരു റോഡ്‌മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. സിഎൻജിക്കും പിഎൻജിക്കും ഘട്ടം ഘട്ടമായി സിബിജി സംയോജിപ്പിക്കുന്ന നയം, ഹരിതവൽക്കരണത്തിന് സഹായിക്കുകയും വാതക വിതരണ ശൃംഖലയും ശുദ്ധമായ ഇന്ധനങ്ങൾക്കായുള്ള ഡിമാൻഡ്-വിതരണവും സന്തുലിതമാക്കുകയും ചെയ്യും . ബയോഗ്യാസ് അഗ്രഗേഷൻ യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ജൈവ ഇന്ധന വിഭാഗത്തെ ഊർജ്ജസ്വലമാക്കുന്നതിന് വളരെയധികം സഹായിക്കും..."