ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രി @narendramodiക്കും ബി.ജെ.പി.ക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ജനാധിപത്യത്തിന് ചടുലത പകരുകയും അതിനെ സജീവമാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ജനതയ്ക്കും അഭിനന്ദനങ്ങള്‍. സുഹൃത്തുക്കളും അയല്‍ക്കാരും എന്ന നിലയില്‍, ഇന്ത്യയുടെ ജനാധിപത്യം ഏറ്റവും ദൃഢമായ അടിത്തറയിലാണ് നിലകൊള്ളുന്നത് എന്നതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു.