ഇയാന്‍ ബ്രെമ്മര്‍, പ്രസിഡന്റ്യ, യുറേഷ്യ ഗ്രൂപ്പ്
അത്യധികം ജനകീയനായ ഒരു പ്രധാനമന്ത്രിയാണ് നിങ്ങള്‍ക്കുള്ളത് അതിന് കാരണം അദ്ദേഹത്തിന്‍റെ സംശുദ്ധിയും, കഴിവുമാണ്. ശരിക്കും അഴിമതിക്ക് അതീതനാണ് അദ്ദേഹം. ഒരു ബില്ല്യണിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് സാധരണ കണ്ട് വരുന്നതുപോലെ സ്വന്തമായി ഒരു കാശും എടുക്കില്ലെന്ന് മാത്രമല്ല തനിക്ക് ചുറ്റുമുള്ളവരും അപ്രകാരം ചെയ്യില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു നേതാവ് നിങ്ങള്‍ക്ക് ഒടുവില്‍ ലഭിച്ചു എന്നതാണ് വസ്തുത. ഇന്ത്യാ രാജ്യത്തിന്‍റെ സമ്പത്തും വിഭവങ്ങളും യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള ജനങ്ങള്‍ക്ക് അവ എത്തിക്കുന്നതിലും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ എല്ലാ വൃത്തികെട്ട തലങ്ങളും ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടുള്ളവയാണ് പ്രധാനമായും അദ്ദേഹത്തിന്‍റെ നയങ്ങള്‍. കൂടുതല്‍ വലിയ അളവില്‍ വളരുന്നതിലേയ്ക്ക് ഇന്ത്യന്‍ സംവിധാനത്തെ പരിഷ്ക്കരിക്കുന്നതിനായി ഒരു ദേശീയ ചരക്ക് സേവന നികുതി സമ്പ്രദായത്തിന് രൂപം നല്‍കാനും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും മറ്റും ആവശ്യമായ മൂലധനം അവ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.