ഇസ്രയേലിലേയ്ക്കു സ്വാഗതം... ഞങ്ങളുടെ സ്‌നേഹിതാ അങ്ങേയ്ക്കു സ്വാഗതം. ദീര്‍ഘനാളായി ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു... ഐക്യരാഷ്ട്രസഭയില്‍ നമ്മള്‍ ആദ്യം കണ്ടപ്പോള്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തില്‍ ചക്രവാളം മാത്രമാണ് അതിര്‍ത്തി അങ്ങ് എന്നോടു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു,. പക്ഷെ ഇപ്പോള്‍ പ്രധാനമന്ത്രി, ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ- നാം ബഹിരാകാശത്തിലും സഹകരിക്കാന്‍ പോകുന്നു. അങ്ങ് മഹാനായ ഒരു ലോക നേതാവാണ്... (ഇന്ത്യ - ഇസ്രയേല്‍ ബന്ധത്തിനായി) നമുക്ക് ഒരുമിച്ച് വളരെ കാര്യങ്ങള്‍ വളരെ നന്നായി ചെയ്യാന്‍ സാധിക്കും.