പ്രധാനമന്ത്രി മോദി, അങ്ങയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം എന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ നയവുമായി യോജിക്കുന്നതാണ്. തുടക്കം എന്ന നിലയില്‍ നാം തമ്മിലുള്ള സാങ്കേതിക സഹകരണത്തിന് ഞങ്ങള്‍ 40 ലക്ഷം ഡോളറിന്‍റെ നവീകരണ നിക്ഷേപമാണ് തയാറാക്കിയിരിക്കുന്നത്. ജലം, കൃഷി, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി നിരവധി മേഖലകളിലായിരിക്കും നമ്മുടെ സഹകരണം. വിജയത്തിനുള്ള സമവാക്യം ലളിതമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അത് ഐ 2 ടി 2 എന്നതാണ്. അതായത് ഇന്ത്യന്‍ ടാലന്റ് (പ്രാഗത്ഭ്യം), ഇസ്രയേല്‍ ടെക്‌നോളജി (സാങ്കേതിക വിദ്യ). സമം നാളെയുടെ ഇസ്രയേല്‍ - ഇന്ത്യ സഹകരണം.