എം.എസ്. സ്വാമിനാഥന്‍, കൃഷി ശാസ്ത്രജ്ഞന്‍
നിരവധി കര്‍ഷക കമ്മീഷനുകളുടെ ശുപാര്‍ശകള്‍ മോദി ഗവണ്‍മെന്‍റ് നടപ്പിലാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട വിത്തുകള്‍ ലഭ്യമാക്കല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ് പരിരക്ഷ, വര്‍ദ്ധിച്ച ജലസേചന വിസ്തൃതി, കര്‍ഷകക്ഷേമം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഇതിലുള്‍പ്പെടും. കാര്‍ഷികവൃദ്ധിയുടെ 50% വും സംഭാവന ചെയ്യുന്നത് ഗ്രാമീണ വനിതകളാണ്. അവരുടെ വിപണന ശേഷി പരിപോഷിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വ്വകലാശാലകള്‍ വഴിയും പൊതുമേഖലയിലും പ്രത്യേക ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.