എന്‍.ആര്‍. നാരായണമൂര്‍ത്തി; ഇന്‍ഫോസിസ്, സഹസ്ഥാപകന്‍
''പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും കേന്ദ്രതലത്തില്‍ അഴിമതി കുറയ്ക്കുന്നതിന് വളരെ കഠിനപ്രയത്‌നം നടത്തി. കേന്ദ്ര ഗവണ്‍മെന്‍റെ തലത്തില്‍ അഴിമതി സംബന്ധിച്ച് ഒരു പരാതി ഞാന്‍ അപൂര്‍വ്വമായി മാത്രമേ കേട്ടുള്ളു.... സാമ്പത്തിക വികസനമനോഭാവത്തോടെയുള്ള ഗവണ്‍മെന്റാണ് പ്രധാനമന്ത്രി നയിക്കുന്നതെന്ന് ഞാന്‍ ശക്തമായി വിചാരിക്കുന്നു. ഇന്ത്യയെ മെച്ചപ്പെടുത്തുകയെന്നതില്‍ താല്‍പര്യമുള്ള  മോദിയെ പോലെ സ്വഭാവദാര്‍ഢ്യമുള്ള ഒരു നേതാവുണ്ടെന്നതില്‍ നാം വളരെ നന്ദിയുള്ളവരാണ്. കഴിഞ്ഞു അഞ്ചുവര്‍ഷക്കാലത്ത് നോക്കിയാല്‍, രാജ്യത്തിനോട് ഇത്ര ശ്രദ്ധയുള്ള, അച്ചടക്കത്തില്‍ ശ്രദ്ധയുള്ള, ശുചിത്വത്തിലും സാമ്പത്തിക വികസനത്തിലും ശ്രദ്ധയുള്ള ഒരു നേതാവുളളത് വളരെ നല്ലകാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഗവണ്‍മെന്റിന്‍റെ തുടര്‍ച്ച എന്നത് ഒരു നല്ലകാര്യമായിരിക്കും.''