'' ഇന്ന്, ലോകത്തെമ്പാടുമുള്ള നമ്മുടെ ജനത ഇന്ത്യക്കാരാണ് എന്നതില്‍ അഭിമാനിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വം അവരില്‍ പുതിയ ശുഭാപ്തി വിശ്വാസം വളര്‍ത്തിയിരിക്കുന്നു. ലോകം അവരെ വ്യത്യസ്ഥമായി നോക്കാന്‍ തുടങ്ങിയിരിക്കുന്നു – പാമ്പാട്ടികളുടെ നാട്ടില്‍ നിന്നുള്ള ദാരിദ്ര്യത്തില്‍ കൂപ്പുകുത്തിയവരായല്ല മറിച്ച്, നാലാം വ്യാവസായിക വിപ്ലവത്തോടൊപ്പമെത്താന്‍ ശ്രമിക്കുന്ന ഡിജിറ്റല്‍ ലോകത്തിന്റെ നേതാക്കളെന്ന നിലയ്ക്കാണ്.''