എന്‍ ചന്ദ്രശേഖരന്‍, ചെയര്‍മാന്‍, ടാറ്റാ ഗ്രൂപ്പ്.
നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അതിബൃഹത്തായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വളരെയേറെ കാര്യങ്ങളാണ് നടന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്ന നിരവധി വര്‍ഷങ്ങളുടെ, പതിറ്റാണ്ടുകളുടെ നിര്‍ണായകമായ വളര്‍ച്ചയ്ക്കുള്ള പ്രചോദനമായിരിക്കും ഈ അടിസ്ഥാനം. ഈ ചെറിയ കാലയളവില്‍ ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും അദ്ദേഹത്തിനു നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു.