എസ് ജയശങ്കർ, വിദേശകാര്യ മന്ത്രി
ഈ സമയത്ത് പ്രധാനമന്ത്രി മോദിയെപ്പോലെ ഒരാളെ ലഭിച്ചത് രാജ്യത്തിന്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹം ഇന്നത്തെ പ്രധാനമന്ത്രിയായതിനാലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായതിനാലും ഞാനിത് പറയുന്നില്ല. ഞാനിത് പറയുന്നതിന് കാരണം, നൂറ്റാണ്ടിലൊരിക്കൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തിന്റെ സമയത്ത്, എളിമയുള്ള ഒരാൾക്ക് മാത്രമേ  ശരിയാണ്,  ആരോഗ്യപരമായ വെല്ലുവിളി ഉണ്ട്, എന്നാൽ വീട്ടിലേക്ക് പോകുന്നവർക്കായി  എന്തുചെയ്യാൻ കഴിയും; അവർക്ക്  എങ്ങനെ ഭക്ഷണം നൽകാൻ കഴിയും; അവരുടെ അക്കൗണ്ടിലേക്ക് എങ്ങനെ പണം നിക്ഷേപിക്കും, എന്നിവ പറയാൻ കഴിയൂ. സ്ത്രീകൾ പണം നന്നായി കൈകാര്യം ചെയ്യുമെന്ന ചിന്ത പലർക്കും ചിന്തിക്കാൻ കഴിയില്ല.