താങ്കളുടെ (നരേന്ദ്ര മോദിയുടെ) നേതൃത്വം അഴിമതി കുറച്ചുകൊണ്ടുവരുന്നതിനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും ദരിദ്രര്‍ക്കായുള്ള പദ്ധതികള്‍ പരിഷ്‌കരിക്കുന്നതിനും വളരെ സഹായകമായിട്ടുണ്ട്. എല്ലാ പദ്ധതികള്‍ക്കും വലിയ തോതില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ എനിക്കു സന്തോഷം പകരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ വ്യവസായരംഗത്തും നിശ്ചയമായും ശുഭപ്രതീക്ഷയാണുള്ളത്.