എൻ. ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
ജനസൗഹൃദപരവും പുരോഗമനപരവുമായ ഒരു ബജറ്റ് അവതരിപ്പിച്ചതിന് കേന്ദ്ര സർക്കാരിനെയും ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീമതി @nsitharaman ജിയെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ നേതൃത്വത്തിൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഇത്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനത്തിനായി ആറ് പ്രധാന മേഖലകളെ തിരിച്ചറിയുന്നു. ദേശീയ അഭിവൃദ്ധിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ബജറ്റ്. നമ്മുടെ രാജ്യത്തിന് സമൃദ്ധമായ ഭാവി വാഗ്ദാനം ചെയ്യുന്ന സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബ്ലൂപ്രിന്റാണിത്. കൂടാതെ, നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മധ്യവർഗത്തിന് ഇത് നികുതി ഇളവ് നൽകുന്നു. ഈ ബജറ്റിനെ ഞാൻ സ്വാഗതം ചെയ്യുന്നു. #Budget2025