കണ്‍വാള്‍ സിബല്‍
'മുമ്പുണ്ടായിരുന്ന മറ്റു ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ പോലെയല്ല, ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും ആവശ്യങ്ങള്‍ അടിസ്ഥാന തലത്തില്‍ മനസിലാക്കുന്ന ഒരാളാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്‍റെ   വ്യക്തിപരമായ അനുഭവങ്ങള്‍, മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം നടത്തിയ യാത്രകള്‍, പാരമ്പര്യാധിഷ്ടിതമല്ലാത്തതും പ്രവര്‍ത്തനാധിഷ്ടിതവുമായ അദ്ദേഹത്തിന്‍റെ   രാഷ്ട്രിയ ഉയര്‍ച്ച, ഇന്ത്യയിലെ വളരെ ഊര്‍ജ്ജസ്വലമായ ഒരു സംസ്ഥാനത്തിന്‍റെ   ഭരണ സാരഥി  എന്ന നിലയ്ക്കുള്ള അനുഭവം എന്നിവ നമ്മുടെ സങ്കീര്‍ണവും വിശാലവുമായ രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് അത്യാവശ്യമായ സാമര്‍ത്ഥ്യവും, രാഷ്ട്രീയ, ഭരണ അടിത്തറയും  നല്കി. തന്‍റെ   അനന്യമായ പ്രസംഗ പാടവം മൂലം  അദ്ദേഹം തുടങ്ങി വച്ച നിരവധി ദേശീയ  പ്രചാരണ പരിപാടികള്‍ അദ്ദേഹത്തിന്‍റെ ആഴമേറിയ അനുഭവങ്ങളുടെ ഉത്പ്പന്നങ്ങളാണ്.'