"രാജ്യത്തിന്‍റെ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത സാധ്യതകളെ നേട്ടമാക്കി മാറ്റുന്നതിന് ശ്രീ നരേന്ദ്ര മോദിയെ പോലെ ഒരു നേതാവിനെ, കരുത്തുറ്റ ഒരു നേതാവിനെയാണ് നമ്മുടെ ജനാധിപത്യത്തിന് വേണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച് മാനവ സംസ്ക്കാരം വികസിപ്പിക്കുന്നതില്‍ അസാധാരണമായ പങ്ക് വഹിച്ച, സാമ്പത്തികമായി പുരോഗതി പ്രാപിക്കുന്ന ഒരു രാജ്യത്തിന് അതിന്‍റെ ശരിയായ സ്ഥാനം ലോകത്ത് ലഭിക്കണം. പതിറ്റാണ്ടുകളായി നാം കണ്ടിട്ടില്ലാത്ത ആത്മ വിശ്വാസവും സ്വാഭിമാനവുമാണ് അന്താരാഷ്ട്ര തലത്തിലെ ഇടപാടുകളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നത്. ലോകത്തെ പ്രധാന നേതാക്കളുമായി സഹഭാവത്തിലുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നയതന്ത്ര നൈപുണ്യത്തെയാണ് കാണിക്കുന്നത്.''