ലോക സാമ്പത്തിക രംഗത്ത് മുഖ്യ ഊര്‍ജ്ജ നിലയമാകാനുള്ള വന്‍ സാധ്യത ഇന്ത്യയ്ക്കുണ്ട്. രാജ്യത്തെ ചെറുപ്പക്കാരുടെ ജനസംഖ്യ, നിപുണരായ തൊഴിലാളികള്‍, ശാസ്ത്ര സാങ്കേതിക വളര്‍ച്ച തുടങ്ങിയവയാണ് അതിന് അനുകൂലമായ പല ഘടകങ്ങള്‍. അധികാരത്തില്‍ വന്നതു മുതല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വിവിധ പരിഷ്‌കാരങ്ങളും സംരംഭങ്ങളും നടപ്പാക്കുകയും ഇന്ത്യയെ കൂടുതല്‍ സംരംഭക സൗഹൃദമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.