'' താങ്കളുടെ (പ്രധാനമന്ത്രി മോദിയുടെ) സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലുമുള്ള വീക്ഷണം സംരംഭകത്വ തീഷ്ണത അഴിച്ചുവിടുകയും അത് നേര്‍രേഖയിലല്ലാത്ത വളര്‍ച്ചയ്ക്ക് പകരമായ സ്റ്റാര്‍ട്ടപ്പ് വിപ്ലവം ജ്വലിപ്പിക്കുയും ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും അവഗണിക്കപ്പെട്ടവരേയും സാമ്പത്തിക മുഖ്യധാരയുമായി ബന്ധപ്പെടുന്നതിന് ഡിജിറ്റല്‍ സാക്ഷരത എന്ന താങ്കളുടെ സ്വപ്‌നം ശക്തരാക്കി. നമ്മുടെ സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുന്ന ലക്ഷക്കണക്കിന് വനിതകളെ ശാക്തീകരിക്കുകയും അവര്‍ക്ക് മാന്യത നല്‍കുകയും ചെയ്തു. ശുചിത്വവും ഹരിതാഭവുമായ ഒരു ഇന്ത്യ എന്ന താങ്കളുടെ സ്വപ്‌നം നമ്മുടെ രാജ്യത്തിന്‍റെ ഭാവി സുസ്ഥിരവികസനത്തിന് ഗുണകരമാകും. താങ്കളുടെ ആഗോള നേതൃത്വത്തിന് നന്ദി, ആഗോള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ ഇന്ന് ഏറെ ഉയരത്തിലാണ്.''