2047-ഓടെ ഇന്ത്യയെ വികസിത സമ്പദ്‌വ്യവസ്ഥയിലെത്താൻ പ്രാപ്തമാക്കുന്ന സുസ്ഥിര സാമ്പത്തിക വളർച്ചയ്‌ക്കുള്ള സമഗ്രമായ ഒരു റോഡ്‌മാപ്പിന് ബജറ്റ് രൂപരേഖ നൽകിയിട്ടുണ്ട്. ഗവേഷണത്തിനും നവീകരണത്തിനും ജൈവ ഉൽപ്പാദനത്തിനും സർക്കാർ ഊന്നൽ നൽകുന്നു. കരുത്തുറ്റ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതികവിദ്യാധിഷ്ഠിത ഡിജിറ്റൽ പരിവർത്തനവും, അഭിലഷണീയവും, ജനകേന്ദ്രീകൃതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം ഇന്ത്യക്ക് ശുഭപ്രതീക്ഷ നൽകുന്നു.