അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചലനാത്മകമായ ചിത്രമാണ് ഗുജറാത്ത്. ഒരു പക്ഷെ വ്യക്തമാക്കാന്‍ ഏറ്റവും യോജിച്ചത് മനം കവരുന്ന അത്യുന്നതമായ ഏകതാ പ്രതിമ തന്നെ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം ഗുജറാത്തില്‍ ഏകദേശം 10 ശതലക്ഷം ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിരവും സുതാര്യവും നിയമാധിഷ്ഠിതവുമായ സാമ്പത്തിക കാലാവസ്ഥയാണ് ഇതു സാധ്യമാക്കിയത്. ഇതിന്റെ എല്ലാ കീര്‍ത്തിയും പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണ്. കാരണം അദ്ദേഹം ഇവിടെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക ചിത്രം മാറ്റി വരയ്ക്കുന്നതിനായി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്.