പ്രധാനമന്ത്രി മോദിയുടെ പ്രതികരണാത്മകമായ നിലപാടും ഭാവനയുടെ വ്യാപ്തിയും ഇന്ത്യക്കായുള്ള മഹത്തായ ലക്ഷ്യങ്ങളും ശക്തമായ സഹജാവബോധവും നമ്മുടെ രാജ്യത്തിന്‍റെ പുനരുത്ഥാനത്തിനും ലോകത്തിന്‍റെ ആദരവ് ആര്‍ജിക്കാനും കാരണമായിത്തീര്‍ന്നിട്ടുണ്ട്. ആത്മവിശ്വാസം പകരുന്ന സാഹചര്യവും ചെയ്യാന്‍ സാധിക്കുമെന്ന തോന്നലും പൊതുവേ ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ഗുണകരമായിത്തീരുന്ന ശക്തവും സ്ഥായിയുമായ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അടിത്തറ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പ്രധാന സേവകനെന്നു സ്വയം അദ്ദേഹം വിശേഷിപ്പിച്ചതോടെ നൂറു കോടിയിലെറെപ്പേര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വം പകരുന്ന ഊര്‍ജത്തില്‍ പ്രധാനമന്ത്രിയും ഒപ്പമുള്ള പ്രതിഭയാര്‍ന്ന സംഘവും സ്വപ്‌നസാക്ഷാത്കാരത്തിനായി വിശ്രമമില്ലാതെ യത്‌നിക്കുകയാണ്.