അഴിമതി തുടച്ചു നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രി മോദിയുടെ തീരുമാനം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അഗാധവും ഗുണപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇന്ത്യ ചെയ്തത് മറ്റ് രാജ്യങ്ങള്‍ പഠന വിഷയമാക്കും. ഇതുപോലൊരു വലിയ രാജ്യത്ത് ഇത്തരം നോട്ട് റദ്ദാക്കല്‍ മുന്‍പ് ഉണ്ടായിട്ടില്ല.