ഗജേന്ദ്ര സിംഗ് ശെഖാവത്ത് – കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി
നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെയും നാഗരിക പൈതൃകത്തിന്റെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള നമ്മുടെ പ്രധാനമന്ത്രി ശ്രീ @narendramodi യുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് 2025 ലെ നമ്മുടെ കേന്ദ്ര ബജറ്റ്. ഒരു കോടിയിലധികം കയ്യെഴുത്തുപ്രതികൾ അടങ്ങിയ നമ്മുടെ കൈയെഴുത്തുപ്രതി പൈതൃകത്തിന്റെ സർവേ, ഡോക്യുമെന്റേഷൻ, സംരക്ഷണം എന്നിവയ്ക്കായുള്ള ഗ്യാൻ ഭാരതം മിഷൻ, ഇന്ത്യൻ നോളജ് സിസ്റ്റംസിന്റെ ദേശീയ ഡിജിറ്റൽ ശേഖരം സ്ഥാപിക്കൽ തുടങ്ങിയ പുതിയ കേന്ദ്ര പദ്ധതികൾക്കും ഇത് അടിവരയിടുന്നു. #ViksitBharat-ലേക്ക് നീങ്ങുമ്പോൾ നമ്മുടെ വേരുകളുമായി ബന്ധം നിലനിർത്താനും നമ്മുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നമ്മുടെ ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്.