ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍
'' പ്രധാനമന്ത്രി മോദി ഇന്ത്യയെ അവളുടെ സ്വന്തം കാലില്‍ നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ആത്മ നിര്‍ഭര്‍തയില്‍ (സ്വയം പര്യാപ്തതയില്‍) വിശ്വസിക്കുന്നു. അദ്ദേഹം കടപ്പെട്ടവനാകുന്നില്ലെന്ന് മാത്രമല്ല, ആരെയെങ്കിലും ആജ്ഞാനുവര്‍ത്തിയാക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. വളരെ വേഗത്തില്‍കാര്യങ്ങള്‍ പഠിക്കാനും അതിലെ നവീന സമീപനങ്ങള്‍ സ്വാംശീകരിക്കാനും മോദിജിക്കാകുന്നുണ്ട്. മറ്റ് പരമാധികാര രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധത്തില്‍ പുതിയ തിളക്കം അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ദൗത്യപ്രചാരകന്‍റെ ഉത്സാഹമുണ്ട്. പരിചയസമ്പന്നനായ ഒരു ഭരണാധികാരി എന്ന നിലയില്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ അദ്ദേഹം വളരെ സൃഷ്ടിപരമായ ഒരു  പങ്ക് വഹിക്കുകയും ഇന്ത്യയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെയും ഒപ്പം കോര്‍പ്പറേറ്റ് നേതാക്കളുടെയും മാനസികനില ഒരേസമയം മനസിലാക്കാന്‍ കഴിയുന്ന മനുഷ്യാതീതമായ കഴിവും അദ്ദേഹത്തിനുണ്ട്.''