ആദരണീയനായ പ്രധാനമന്ത്രി മോദി, വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന സങ്കല്പം മുന്നോട്ടു വയ്ക്കുകയും അതിനെ സാക്ഷാത്ക്കരിക്കുകയും ചെയ്തത് അങ്ങു തന്നെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം. അല്ലെങ്കില്‍ രാജ്യത്തിന്റെ വിദൂരമായ ഒരു മൂലയില്‍ മറ്റാര്‍ക്കാണ് നിങ്ങളുടെ മനസിലെ ഇത്തരം ഒരു സ്വപ്‌നം പ്രതിഫലിപ്പിക്കാനും ഇന്ത്യയുടെ വ്യാവസായിക ചിത്രത്തെ മാറ്റിമറിക്കും വിധം വന്‍ മുന്നേറ്റമായി അതിനെ പ്രവര്‍ത്തനക്ഷമമാക്കാനും സാധിക്കുക. അങ്ങയുടെ ഗംഭീരമായ ദീര്‍ഘദൃഷ്ടിയുടെ പ്രഥമ സൂചനയാണ് വൈബ്രന്റ് ഗുജറാത്ത്. അങ്ങയുടെ കാഴ്ച്ചപ്പാടുകളുടെയും മാനദണ്ഡങ്ങളുടെയും വിട്ടുവീഴ്ച്ചയില്ലാത്ത ഭരണത്തിന്റെയും കുറ്റമറ്റ നിര്‍വഹണത്തിന്റെയും പ്രതിഫലനമാണ് ഈ ഉച്ചകോടി.