ഗൗതം അദാനി, ചെയര്‍മാന്‍, അദാനി ഗ്രൂപ്പ്.
ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രവര്‍ത്തന യന്ത്രമായി ഇന്ത്യ മാറുമെന്ന് അങ്ങ് (പ്രധാനമന്ത്രി നരേന്ദ്ര മോദി) ലോകത്തില്‍ അടിസ്ഥാനപരമായി വിശ്വാസം ജനിപ്പിച്ചു കഴിഞ്ഞു. സാമ്പത്തിക പരിഷ്‌ക്കാരം നടപ്പാക്കാനുള്ള അങ്ങയുടെ ശേഷി അനനുകരണീയമാണ്. അതിലും സവിശേഷമാണ് സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനുള്ള അങ്ങുടെ കഴിവ്. സാമൂഹ്യ പരിഷ്‌ക്കാരം നടപ്പാക്കുന്നതിലെ അങ്ങയുടെ വേഗതയും മാനദണ്ഡവും ആധുനിക ചരിത്രത്തില്‍ മുന്‍വഴക്കങ്ങള്‍ ഇല്ലാത്തതാണ്. അങ്ങ് ഇന്ത്യയെ അടിസ്ഥാനപരമായി വീണ്ടും രൂപപ്പെടുത്തി. ആസന്ന ചരിത്രത്തിലെങ്ങും ഇത്ര ഹ്രസ്വമായ കാലയളവു കൊണ്ട് ഇത്രയധികം ആളുകള്‍ക്ക് ഇത്ര ശാക്തീകരണം ലോകത്ത് ഒരിടത്തും ലഭ്യമായിട്ടില്ല. സബ്കാ സാത് സബ്കാ വികാസ് എന്നതിന്റെ അര്‍ത്ഥം എന്താണ് എന്ന് അങ്ങ് യഥാര്‍ത്ഥത്തില്‍ കാണിച്ചു കൊടുത്തു.