താങ്കളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ ഘടനാപരമായ പരിഷ്‌കാരങ്ങളും മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ നാഴികക്കല്ലുകളായ ദൗത്യങ്ങളും വരും വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തിനു സാമൂഹിക, സാമ്പത്തിക വികാസത്തിനായുള്ള പ്രതലം സൃഷ്ടിക്കുന്നു.