'' പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര ഭായിയെ ഞാന്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും സന്ധിച്ചിട്ടുണ്ട്. 'സദ്ഭരണ'ത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം തേടാന്‍ എനിക്ക് അവസരവും ലഭിച്ചിട്ടുണ്ട്. രസകരമെന്ന് എനിക്ക് തോന്നുന്ന ഒരു ഉത്തരം ആവര്‍ത്തിക്കാനേ എനിക്ക് കഴിയുകയുള്ളു. അദ്ദേഹം പറയാറുള്ളത് എന്താണെന്നുവച്ചാല്‍, ഒരു ഗ്രാമത്തില്‍ ഒരു ബസ് സ്റ്റോപ്പ് നിര്‍മിക്കണമെങ്കില്‍ സിമന്റ് മാത്രം മതിയാകും, പക്ഷേ, ബസുകള്‍ സമയത്ത് വരികയും പോവുകയും കൂടി വേണം. ഏറെ പ്രധാനപ്പെട്ടത്, നിരവധി പാവപ്പെട്ട ഗ്രാമീണര്‍ ബസില്‍ കയറും എന്നതും കണ്ടക്ടര്‍ അവരോട് വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറണം എന്നതുമാണ്. ഡൂണ്‍ സ്‌കൂളിലും ഓക്‌സ്ബ്രിഡ്ജിലും പഠിച്ചവര്‍ ഇന്ത്യയെ കുറേക്കാലം നയിച്ചിട്ടുണ്ടെങ്കിലും ഇത്തരം ചിന്തകള്‍ അവര്‍ക്കുണ്ടാവുകയോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.''