രാജ്യത്തിന്റെ ഭാവി വളര്‍ച്ച, അത് എപ്രകാരം ഈ രാജ്യത്തെ ഓരോ പൗരനും അനുഭവവേദ്യമാകും എന്നു ചിന്തിക്കുമ്പോള്‍ ഇന്ത്യയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അതീവ ശുഭാപ്തി വിശ്വാസമാണ് എനിക്കുള്ളത്. യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഫോറത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും സിഇഒ മാര്‍ക്ക് ഇന്ത്യയിലും പ്രധാനമന്ത്രി മോദിയുടെ കാഴ്ച്ചപ്പാടിലും ഉള്ള ആത്മവിശ്വാസത്തിനു ഞാന്‍ സാക്ഷിയാണ്. ഇന്ത്യയുമായുള്ള കഴിഞ്ഞ 40 വര്‍ഷത്തെ അനുഭവത്തില്‍ വ്യവസായികള്‍ക്ക് ഇത്ര ഉറച്ച ആത്മവിശ്വാസം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. അവിശ്വസനീയമാംവിധം നേതൃ മഹത്വമുള്ള പ്രധാനമന്ത്രി മോദി നയിക്കുന്ന പുതിയ ഇന്ത്യയില്‍ ഇന്നു മുതല്‍ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് നമ്മുടെ പങ്ക് എന്തായിരിക്കും എന്നു വിളിച്ചു പറയുവാന്‍ ഞാന്‍ നിങ്ങളെ വെല്ലു വിളിക്കുന്നു.