ജോണ്‍ ചേമ്പേഴ്സ്, എക്സിക്യുട്ടീവ് ചെയര്‍മാന്‍, സിസ്കോ
പ്രധാനമന്ത്രി മോദിയെ കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, ഒരു കാഴ്ചപ്പാടിനെ വികസിപ്പിക്കാന്‍ ശേഷിയുള്ള, സംഭവിക്കാന്‍ പോകുന്നവയ്ക്ക് മുന്‍ഗണന നിശ്ചയിക്കാന്‍ കെല്‍പ്പുള്ള, ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് ടീമുകള്‍ രൂപീകരിക്കുന്ന, അവയ്ക്ക് ആരോഗ്യകരമായ മത്സരത്തിലൂടെ ദിശാബോധം നല്‍കുന്ന, ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് മേക്ക് ഇന്‍ ഇന്ത്യ പോലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമുള്ള ഒരാളെ കുറിച്ചാണ് പറയുന്നത്. മെല്ലെ നീങ്ങുന്ന ഒരു അനുയായില്‍ നിന്ന് ലോകമെമ്പാടുമുള്ള നവീന ആശയങ്ങളുടെ നേതാവ് എന്ന തലത്തിലേയ്ക്ക് ഇന്ത്യ മാറുമെന്ന്  ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ഈ ഉള്‍ച്ചേരല്‍ സാധ്യമാക്കുന്ന ദര്‍ശനമുള്ള, 1.3 ബില്ല്യന്‍ ജനങ്ങളെ കുറിച്ച് കരുതലുള്ള, ഒരു നേതാവിന്‍റെ പാടവവും വ്യക്തിപരമായ നൈപുണ്യവുമാണിത്. ഈ മഹത്തായ രാജ്യവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം നല്‍കുന്നതും ഇവയാണ്.