"പൊതുവെ ആഫ്രിക്കയുമായുള്ള തന്റെ സൗഹൃദം, പ്രത്യേകിച്ച് ഉഗാണ്ടയുമായുള്ളതിന് യാതൊരു ബന്ധനവുമില്ലെന്ന്അദ്ദേഹം( പ്രധാനമന്ത്രി മോദി) എപ്പോഴും പറയാറുണ്ട്. നിങ്ങൾ ഞങ്ങളെ സഹായിച്ചാൽ, ഞങ്ങൾ നിങ്ങളെ സഹായിക്കും എന്ന മറ്റ് ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം നിങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി തുടർന്ന് സഹായിക്കുകയും ചെയ്യുന്നു, അദ്ദേഹം നൽകുന്ന സൗഹൃദത്തിന് യാതൊരു ബന്ധനവുമില്ല. കോവിഡ് കാലത്ത് അവർ ഞങ്ങളെ സഹായിച്ചത്, ഞങ്ങൾ അത് ഒരിക്കലും മറക്കില്ല. അതിനാൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്. ആ ബന്ധം മനോഹരമായി തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ കടമ