ജോര്‍ജിയ മെലോണി, ഇറ്റലിയുടെ പ്രധാനമന്ത്രി
പുതിയ തിരഞ്ഞെടുപ്പ് വിജയത്തിന് @narendramodiക്ക് അഭിനന്ദനങ്ങള്‍, നല്ല പ്രവര്‍ത്തനത്തിന് എന്റെ ഊഷ്മളമായ ആശംസകള്‍. ഇറ്റലിയെയും ഇന്ത്യയെയും ഒന്നിപ്പിക്കുന്ന സൗഹൃദം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി നമ്മെ ബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങളില്‍ സഹകരണം ഏകീകരിക്കുന്നതിനും നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്.