ഡേവിഡ് നെല്സതണ്‍ ഫര്‍, എമേഴ്സണ്‍ ഇലക്ട്രിക് കമ്പനി സി.ഇ.ഒ.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റും അടുത്തിടെയാണ് മേക്ക് ഇന്‍ ഇന്ത്യാ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നത് എളുപ്പമുള്ളതും അയവുള്ളതുമാക്കാന്‍ ആഭ്യന്തര ബിസിനസ്സ് സമൂഹത്തിന്‍റെയും,  എന്നെപ്പോലുള്ളവരടങ്ങുന്ന അന്താരാഷ്ട്ര ബിസിനസ്സ് സമൂഹത്തിന്‍റെയും പ്രശ്നങ്ങള്‍ കേള്‍ക്കാമെന്നും ഞങ്ങളുയര്‍ത്തുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കാമെന്നും അവര്‍ വാക്ക് തന്നിരുന്നു. അവര്‍ വാക്ക് പാലിക്കുകതന്നെ ചെയ്യും.