ഡൊണാൾഡ് ട്രംപ്,  അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിൽ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇവിടെയും ഇന്ത്യയിലും ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. 5 വർഷം മുമ്പ് ഞങ്ങൾ നിങ്ങളുടെ മനോഹരമായ രാജ്യത്തേക്ക് യാത്ര ചെയ്തു... അത് അവിശ്വസനീയമായ ഒരു കാലഘട്ടമായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയതുമായ ജനാധിപത്യ രാജ്യങ്ങളായ യുഎസും ഇന്ത്യയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്.