എന്‍റെ വിദേശയാത്രകളില്‍ നമ്മുടെ പ്രധാനമന്ത്രി ഇന്ത്യാക്കാരിലും വിദേശികളിലും ഒരുപോലെ ഉണ്ടാക്കിയിട്ടുള്ള ഹൃദയം തുറന്ന സന്തോഷവികാരവും അഭിമാനവും എനിക്ക് വ്യക്തിപരമായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. അവര്‍ ഇന്ന് ഇന്ത്യയെ വലിയ ആദരവോടെയും വിസ്മയത്തോടെയുമാണ് നോക്കി കാണുന്നത്. മോദിജി ഇന്ത്യയെ ശരിക്കും ലോകത്തിലേക്ക് ഏത്തിക്കുകയും '' ബ്രാന്‍ഡ് ഇന്ത്യ'' എന്ന അന്താരാഷ്ട്ര ബ്രാന്‍ഡ് സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.