വികസിത ഭാരതത്തിനായുള്ള ഒരു സമഗ്ര ബജറ്റ്! കർതവ്യ ഭവനിൽ നിന്നുള്ള ആദ്യ ബജറ്റ് ശക്തമായ കടമബോധത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്, ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ (കർഷകർ), നാരി ശക്തി, ഗോത്ര സമൂഹങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്കായി ഇതു സമർപ്പിച്ചിരിക്കുന്നു. ഇത് അവർക്ക് സാമ്പത്തിക ശാക്തീകരണത്തിനും, സാമൂഹിക വികസനത്തിനും ഒന്നിലധികം അവസരങ്ങൾ നൽകും.