ഡോ. ഹര്‍ബില്‍ ഖോറാകിവാല
ഞാന്‍ പണ്ടുകാലം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ (നരേന്ദ്ര മോദിയുടെ) ആരാധകനാണ്. എന്‍റെ ആരാധന എത്രയോ ഇരട്ടിയായി വര്‍ധിച്ചിട്ടേ ഉള്ളൂ. വീക്ഷണവും പ്രവര്‍ത്തനശേഷിയുമുള്ള വ്യക്തിയുടെ സവിശേഷമായ കൂടിച്ചേരലാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളത്. നമ്മുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഘട്ടത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി ലഭിച്ചത് ഇന്ത്യക്കു ലഭിച്ച അനുഗ്രഹമാണ്. 125 കോടി വരുന്ന ഇന്ത്യയുടെ ആകെ ജനസംഖ്യയ്ക്കു ഗുണകരമാവുന്ന ഘടനാപരമായ വലിയ മാറ്റത്തിനാണു രണ്ടു വര്‍ഷമായി പ്രധാനമന്ത്രി ഊന്നല്‍ നല്‍കിവരുന്നത്.