ഗുജറാത്തിലെ ഞങ്ങളുടെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൂടെയും ഇന്ത്യയിലുടനീളം വേഗത്തില്‍ വ്യാപിക്കുന്ന ഞങ്ങളുടെ ചില്ലറ വില്പന കേന്ദ്രങ്ങളിലൂടെയും നൂറുകണക്കിന് ഇന്ത്യന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സംരംഭകത്വ അവസരങ്ങളിലൂടെയും ഒപ്പം സംസ്ഥാനത്തെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ട സുപ്രധാന സംരഭങ്ങള്‍ വഴിയും ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്കുള്ള തൊഴില്‍ അവസരം എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിലേയ്ക്ക് ഞങ്ങള്‍ സംഭാവനചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായി പങ്കാളിത്തത്തിന് അവസരം ലഭ്യമാക്കിയതിന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ മോദിയോട് ഞങ്ങള്‍ അതീവ കൃതജ്ഞരാണ്