ദീപക് പരേഖ്, ചെയര്‍മാന്‍, എച്ച്ഡിഎഫ്‌സി
' ബൃഹത് സാമ്പത്തിക വീക്ഷണത്തില്‍ ഇന്ത്യ ഒരിക്കലും ഇന്നത്തെ പോലെ ഇത്രയും ശക്തമായ സ്ഥാനത്ത്  വന്നിട്ടില്ല. അതിശക്തമായ വളര്‍ച്ചാ സാധ്യതയാണ് രാജ്യം ഇപ്പോള്‍ കാണിക്കുന്നത്. അതിന്‍റെ   നിയന്ത്രണം നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന  ശക്തമായ നേതൃകരങ്ങളിലാണ് എന്നതത്രെ കാരണം. വന്‍ വളര്‍ച്ചാ സാധ്യതയുള്ള  ഒരു സമ്പദ് വ്യവസ്ഥ ഉണ്ട് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രയോജനം. സാധാരണയായി അടിസ്ഥാന സൗകര്യ വികസന  പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍,  ഒന്നും സംഭവിക്കുന്നില്ല എന്ന തോന്നല്‍ സ്വാഭാവികം മാത്രം.  എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇപ്രകാരമല്ല.  ഒരു വശത്ത് വന്‍ വളര്‍ച്ച, യൂറോപ്യന്‍ ബാങ്കുകളുമായി പ്രശ്‌നങ്ങള്‍, ചൈനയുടെ വന്‍ ശേഷി എന്നിവ. പക്ഷെ മറുവശത്ത് പ്രധാനപ്പെട്ട ഓഹരി വിപണികള്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വളര്‍ച്ച നേടിയിരിക്കുന്നു.'