നാദിർ ഗോദ്‌റെജ്, ചെയർമാനും എംഡിയും, ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
അടുത്ത തലമുറയിലെ പരിഷ്‌കാരങ്ങൾക്ക് ഊന്നൽ നൽകുക വഴി, സമൃദ്ധമായ ഭാവിയിലേക്കുള്ള കൂട്ടായ ശ്രമത്തിന് ഇതു അടിവരയിടുന്നു. ബയോ നിർമ്മാണം, കംപ്രസ്ഡ് ബയോഗ്യാസ് മിശ്രിതം തുടങ്ങിയ ശുദ്ധ ഊർജ്ജ സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നതിനെ  ഞങ്ങൾ പ്രത്യേകം സ്വാഗതം ചെയ്യുന്നു. ഈ നടപടികൾ കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, ഹരിത മേഖലയിൽ ആവേശകരമായ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മൊത്തത്തിൽ, ബജറ്റ് 2024 തുടർച്ചയ്ക്കും പുരോഗതിക്കും ഇടയിൽ ഒരു നല്ല സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു, വികസനത്തിലേക്കുള്ള ഒരു റോഡ്മാപ്പ് സ്ഥാപിക്കുന്നു, നവീകരണം പ്രോത്സാഹിപ്പിക്കുന്നു, 2047 ഓടെ നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരമായ ഭാവിയെ  പരിപോഷിപ്പിക്കുന്നു.