കായികരംഗത്തെക്കുറിച്ച് സംസാരിക്കുകയും രാഷ്ട്രനിര്‍മാണത്തില്‍ കായികരംഗത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഏക പ്രധാനമന്ത്രിയാണ് അദ്ദേഹം. നമ്മുടെ കായിക സംഘം റിയോയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ട്വീറ്റുകളും സംഘാംഗങ്ങളായ ഞങ്ങള്‍ക്കെല്ലാം വളരെയധികം പ്രോത്സാഹനം പകരുന്നവയായിരുന്നു.