പുനിത് ഗോയങ്ക, ZEE എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡ്
“ഘടനാപരമായ നയ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ അടുത്ത കുറച്ച് വർഷങ്ങളിൽ നമ്മുടെ രാഷ്ട്രത്തിൻ്റെ വികസനം ത്വരിതപ്പെടുത്തും. 1 ലക്ഷം കോടിയുടെ ഗവേഷണ കോർപ്പസ് പോലുള്ള സംരംഭങ്ങളിലൂടെ സംരംഭകത്വ മനോഭാവം വർധിപ്പിക്കുകയും സാങ്കേതികവിദ്യയിൽ നവീകരണം വളർത്തുകയും ചെയ്തുകൊണ്ട് യുവാക്കളെ ശാക്തീകരിക്കാൻ ബഹുമാനപ്പെട്ട ധനമന്ത്രി സ്വീകരിച്ച നടപടികൾ, മാധ്യമങ്ങളും, വിനോദവും പോലുള്ള ഉദിക്കുന്ന മേഖലകൾക്ക് ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിക്കുന്നു. യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും സംയോജനം തീർച്ചയായും അപാരമായ സാധ്യതകൾ ഉൾക്കൊള്ളുന്നു, ഇത് കോൺടെന്റ് വിതരണത്തിനും ധനസമ്പാദനത്തിനുമുള്ള ആവേശകരമായ പുതിയ അവസരങ്ങളിലേക്ക് നയിച്ചേക്കാം, ഇത് എം ആൻഡ്  ഇ മേഖലയുടെ വളർച്ചയെ വലിയ തോതിൽ ഉയർത്തും.."