നരേന്ദ്രമോഡി തീര്‍ച്ചയായും അസാധരണനനായ ഒരു മനുഷ്യനാണ്, പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും നീതിനിഷേധിക്കപ്പെട്ടവര്‍ക്കും എപ്പോഴും അദ്ദേഹത്തെ സമീപിക്കാം എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കരുത്ത്. അത്തരത്തിലൊരു കേസ് ഞാന്‍ അദ്ദേഹത്തിനടുത്ത് എത്തിച്ചപ്പോള്‍, വളരെ വേഗത്തില്‍ തന്നെ നീതി ലഭ്യമാക്കി, തെറ്റ് തിരുത്തിക്കൊണ്ട് അത് പരിഹരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ പുതിയപാതവെട്ടിത്തെളിക്കുന്ന പലതും ചെയ്യാന്‍ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. ചിലവ സംഭവിച്ചു. മറ്റുള്ളവ നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ നീങ്ങി യഥാര്‍ത്ഥമാറ്റങ്ങള്‍ക്ക് വഴിതുറക്കുകയെന്നതാണ് അദ്ദേഹത്തിന്‍റെ കഴിവ്. ഇന്ത്യ ഇക്കാര്യത്തില്‍ അദ്ദേഹത്തെ ഓര്‍ക്കും, എന്നും.