തുടക്കത്തില്‍ അല്പം ദുഷ്‌കരമെങ്കിലും മനോഹരമായ പരിഷ്‌കാരങ്ങളാണ് ഇന്ത്യ നടപ്പാക്കിയിരിക്കുന്നത്. ഭാവിയില്‍ ഇത് പക്ഷെ ശരിയാകും. പാശ്ചാത്യ രാഷ്ട്രിയക്കാരെക്കാള്‍ മികച്ച കാഴ്ച്ചപ്പാടുള്ള ഒരു പ്രധാനമന്ത്രിയാണ് നിങ്ങളുടെത്. നോട്ട് അസാധുവാക്കല്‍ പോലുള്ള ചില കടുത്ത നടപടികള്‍ അദ്ദേഹം സ്വീകരിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ അനുകൂല പ്രതികരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചത്.