''ചെറിയൊരു കാലം കൊണ്ട് ലോകവേദിയില്‍ പ്രബലമായ ഒരു സ്ഥാനം നേടിയെടുത്ത അസാധാരണ നേതാവാണ് പ്രധാനമന്ത്രി ശ്രീ. മോദി. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നാക്കി അദ്ദേഹം മാറ്റുകയും ചെയ്തു. സമഗ്രവികസനം എന്ന അദ്ദേഹത്തിന്‍റെ വീക്ഷണം നമ്മുടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഒരു നല്ല നാളെയുടെ പ്രതീക്ഷ നല്‍കുന്നു. '' മേക്ക് ഇന്‍ ഇന്ത്യ'', ''ഡിജിറ്റല്‍ ഇന്ത്യ'','' സ്‌കില്‍ ഇന്ത്യ'' തുടങ്ങിയ പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികള്‍ രാജ്യത്തെ വേഗത്തില്‍ സന്തുലിതമായ സാമ്പത്തിക-വ്യാവസായിക വളര്‍ച്ചയിലേക്ക് നയിക്കും.''