'' വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും അതിന്‍റെ നടത്തിപ്പ് നിരീക്ഷിക്കാനുമുള്ള അനിതരസാധാരണമായ കഴിവ് പ്രധാനമന്ത്രി മോദിക്കുണ്ട്. ഞങ്ങളുടെ ഒരു ഉല്‍പ്പാദന യൂണിറ്റ് ഗുജറാത്തിലെ പുതിയ സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മറ്റൊരു സ്ഥലം വാഗ്ദാനം ചെയ്യുകയും എല്ലാ ഭരണപരമായ നടപടികളും പൂര്‍ത്തിയാക്കി തരികയും ചെയ്തു. എന്‍റെ അനുഭവത്തില്‍ ഇന്നുവരെ ഇത്രയും വേഗത്തിലുള്ള തീരുമാനം എടുക്കലിനും അതിന്‍റെ നടത്തിപ്പിനും സാക്ഷ്യം വഹിച്ചിട്ടില്ല.''