ബാബാ രാംദേവ്
വോട്ട് ബാങ്ക് രാഷ്ട്രീയമല്ല മോദിജി ഉള്‍ക്കൊള്ളുന്നത് . അദ്ദേഹം ഒരു രാജ്യത്തെ സൃഷ്ടിക്കുക എന്ന പ്രവൃത്തിയാണ് ചെയ്യുന്നത്. ഇന്റര്‍നെറ്റിലും രാജ്യത്തിന്‍റെ ബാഹ്യസുരക്ഷയിലും അദ്ദേഹം എപ്പോഴും ശ്രദ്ധചെലുത്തുന്നു. നല്ല നയങ്ങള്‍ ആവിഷ്ക്കരിച്ച് രാജ്യത്തിനായി അവ നടപ്പിലാക്കുകയെന്നതാണ് അദ്ദേഹത്തിന്‍റെ മുന്‍ഗണന. ലോകവേദിയില്‍ ഇന്ത്യയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതൊക്കെയാണ് ഒരു ഗവണ്‍മെന്റിന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്വങ്ങള്‍. മോദിജി ഇന്ത്യയെ പ്രതിനിധീകരിക്കുകയും എപ്പോഴും രാജ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുകയുമാണ് ചെയ്യാറ്. അദ്ദേഹം എപ്പോഴും ഇന്ത്യയുടെ സുവര്‍ണ്ണമായ ഭൂതകാലത്തെ പ്രാമുഖ്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും വര്‍ത്തമാനകാലത്തെക്കുറിച്ചും ഒരു വികസിത ഭാവിയെക്കുറിച്ചുമുള്ള തന്‍റെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്.