ബില്‍ ഗേറ്റ്‌സ്,  മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍
മനുഷ്യ മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുകൊണ്ടിരിക്കുന്നു... ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാരോഗ്യത്തെ സംബന്ധ്ച്ച് ധീരമായ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട ഒരു  നേതാവ് ഇങ്ങനെ പറയുന്നത് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ഇത്രയും ലോലമായ വിഷയത്തെ കുറിച്ച് ഒരു ദേശീയ നേതാവ്  മറയില്ലാതെ പരസ്യമായി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുന്നത് ഇനി കേള്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.