ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെയും ആഗോള സാമ്പത്തിക രംഗത്തിനുള്ള അതിന്റെ കനത്ത സംഭാവനയുടെയും അടയാളപ്പെടുത്തലാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി. ഇത്തരം ഒരു ഉച്ചകോടിക്ക് നേതൃത്വം നല്കിയ എന്റെ പ്രിയ സ്‌നേഹിതന്‍ പ്രധാനമന്ത്രി മോദിയെയും നവീകരണത്തിന്റെ ശക്തികൊണ്ട് ഭാവി ഇന്ത്യയെ മുന്നോട്ടു നയിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെയും ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ ഗുജറാത്തില്‍ നടത്തിയ സന്ദര്‍ശനം , എനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഒന്നും എനിക്ക് മറക്കാനാവില്ല. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുമ്പെന്നത്തെക്കാളും ശക്തമാണ്. അനന്തമായ സാധ്യതകളാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്.